Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Icc

ഇ​​ന്ത്യ x പാ​​ക് ട്വന്‍റി-20 ലോ​​ക​​ക​​പ്പ്: ഐ​​സി​​സി​​ക്കു മു​​ന്നി​​ല്‍ മൂ​​ന്ന് ആ​​വ​​ശ്യ​​ങ്ങ​​ള്‍ നി​​ര​​ത്തി പി​​സി​​ബി

ക​​റാ​​ച്ചി/​​ദു​​ബാ​​യ്: ഏ​​ഴി​​ന് ആ​​രം​​ഭി​​ച്ച ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ലെ ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ സൂ​​പ്പ​​ര്‍​ഹോ​​ട്ട് പോ​​രാ​​ട്ടം മു​​ട​​ങ്ങാ​​തി​​രി​​ക്കാ​​നു​​ള്ള തീ​​വ്ര​​ശ്ര​​മം പി​​ന്നാ​​മ്പു​​റ​​ത്തു സ​​ജീ​​വം.

ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്നു പി​​ന്മാ​​റാ​​തി​​രി​​ക്കാ​​ന്‍ മൂ​​ന്ന് ആ​​വ​​ശ്യ​​ങ്ങ​​ള്‍ പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് (പി​​സി​​ബി) ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ലി​​നു (ഐ​​സി​​സി) മു​​ന്നി​​ല്‍​വ​​ച്ച​​താ​​യാ​​ണ് റി​​പ്പോ​​ര്‍​ട്ട്. ചി​​ര​​വൈ​​രി​​ക​​ളാ​​യ ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ലു​​ള്ള മ​​ത്സ​​രം 15നു ​​കൊ​​ളം​​ബോ​​യി​​ലാ​​ണ് ന​​ട​​ക്കേ​​ണ്ട​​ത്.

ശ്രീ​​ല​​ങ്ക​​യി​​ലേ​​ക്കു ത​​ങ്ങ​​ളു​​ടെ മ​​ത്സ​​രം മാ​​റ്റ​​ണ​​മെ​​ന്ന ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ആ​​വ​​ശ്യം ത​​ള്ളി, പ​​ക​​രം സ്‌​​കോ​​ട്ട്‌​​ല​​ന്‍​ഡി​​നെ ലോ​​ക​​ക​​പ്പി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ​​തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച് ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്നു പി​​ന്മാ​​റു​​ന്ന​​താ​​യി പാ​​ക്കി​​സ്ഥാ​​ന്‍ പ്ര​​ഖ്യാ​​പി​​ച്ചു. പാ​​ക്കി​​സ്ഥാ​​ന്‍ സ​​ര്‍​ക്കാ​​രാ​​ണ് ഇ​​ന്ത്യ​​ക്കെ​​തി​​രേ ക​​ളി​​ക്കി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. എ​​ന്നാ​​ല്‍, മ​​ത്സ​​രം ന​​ട​​ത്താ​​നു​​ള്ള നീ​​ക്ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഐ​​സി​​സി ഡെ​​പ്യൂ​​ട്ടി ചെ​​യ​​ര്‍​മാ​​ന്‍ ഇ​​മ്രാ​​ന്‍ ഖ്വാ​​ജ ക​​റാ​​ച്ചി​​യി​​ലെ​​ത്തി പി​​സി​​ബി ചെ​​യ​​ര്‍​മാ​​ന്‍ മൊ​​ഹ്‌​​സി​​ന്‍ ന​​ഖ്‌​വി​​യു​​മാ​​യി ച​​ര്‍​ച്ച ന​​ട​​ത്തി. ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് (ബി​​സി​​ബി) പ്ര​​സി​​ഡ​​ന്‍റ് അ​​മി​​നു​​ള്‍ ഇ​​സ്‌​ലാം ​ബു​​ള്‍​ബു​​ള്ളും ക​​റാ​​ച്ചി​​യി​​ലെ യോ​​ഗ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്നു പി​​ന്മാ​​റാ​​തി​​രി​​ക്കാ​​ന്‍ പി​​സി​​ബി മു​​ന്നോ​​ട്ടു​​വ​​ച്ച​​താ​​യി റി​​പ്പോ​​ര്‍​ട്ട് ചെ​​യ്യ​​പ്പെ​​ട്ട മൂ​​ന്ന് ആ​​വ​​ശ്യ​​ങ്ങ​​ള്‍:

►► ആ​​വ​​ശ്യം ഒ​​ന്ന്

പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് ഐ​​സി​​സി​​ക്കു മു​​ന്നി​​ല്‍​വ​​ച്ച ആ​​ദ്യ ആ​​വ​​ശ്യം ത​​ങ്ങ​​ള്‍​ക്കു​​ള്ള വ​​രു​​മാ​​ന പ​​ങ്കാ​​ളി​​ത്തം വ​​ര്‍​ധി​​പ്പി​​ക്കു​​ക എ​​ന്ന​​താ​​യി​​രു​​ന്നു. അ​​താ​​യ​​ത് ഐ​​സി​​സി പി​​സി​​ബി​​ക്കു ന​​ല്‍​കു​​ന്ന സാ​​മ്പ​​ത്തി​​ക വി​​ഹി​​ത​​ത്തി​​ല്‍ വ​​ര്‍​ധ​​ന​​വ് വ​​രു​​ത്ത​​ണം. കാ​​ല​​ങ്ങ​​ളാ​​യി പാ​​ക്കി​​സ്ഥാ​​ന്‍ ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​ന്‍റെ സു​​പ്ര​​ധാ​​ന ആ​​വ​​ശ്യ​​മാ​​ണി​​ത്. ഐ​​സി​​സി ഫു​​ള്‍ മെം​​ബ​​ര്‍ രാ​​ജ്യ​​ങ്ങ​​ള്‍​ക്ക് ഇ​​പ്പോ​​ൾ ന​​ല്‍​കു​​ന്ന സാ​​മ്പ​​ത്തി​​ക വി​​ഹി​​ത രീ​​തി​​യി​​ല്‍ മാ​​റ്റം​​വ​​രു​​ത്തി പു​​തി​​യ രീ​​തി കൊ​​ണ്ടു​​വ​​രു​​ക എ​​ന്ന​​താ​​ണ് പി​​സി​​ബി​​യു​​ടെ ആ​​വ​​ശ്യം.

►► ആ​​വ​​ശ്യം ര​​ണ്ട്

ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​ക​​ള്‍ പു​​ന​​ഃസ്ഥാ​​പി​​ക്കു​​ക എ​​ന്ന​​താ​​ണ് പി​​സി​​ബി​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ ആ​​വ​​ശ്യം. 2012-13ലാ​​ണ് ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ല്‍ അ​​വ​​സാ​​ന​​മാ​​യി ഒ​​രു പ​​ര​​മ്പ​​ര ന​​ട​​ന്ന​​ത്. അ​​ന്ന് മൂ​​ന്നു മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യ്ക്കാ​​യി പാ​​ക് ടീം ​​ഇ​​ന്ത്യ​​യി​​ലെ​​ത്തി. പ​​ര​​മ്പ​​ര ഇ​​ന്ത്യ 2-1നു ​​സ്വ​​ന്ത​​മാ​​ക്കി. അ​​തി​​നു​​ശേ​​ഷം ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ല്‍ ഐ​​സി​​സി, എ​​സി​​സി ടൂ​​ര്‍​ണ​​മെ​​ന്‍റു​​ക​​ളി​​ല്‍ മാ​​ത്ര​​മാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.

►► ആ​​വ​​ശ്യം മൂ​​ന്ന്

ഐ​​സി​​സി​​ക്കു മു​​ന്നി​​ല്‍ പി​​സി​​ബി മു​​ന്നോ​​ട്ടു​​വ​​ച്ച മൂ​​ന്നാ​​മ​​ത്തെ ആ​​വ​​ശ്യം ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​ര​​ത്തി​​ല്‍ ടീം ​​അം​​ഗ​​ങ്ങ​​ള്‍ പ​​ര​​സ്പ​​രം ഹ​​സ്ത​​ദാ​​നം ചെ​​യ്യ​​ണ​​മെ​​ന്ന​​താ​​യി​​രു​​ന്നു. 2025 ഏ​​ഷ്യ ക​​പ്പി​​നി​​ടെ ഇ​​രു ടീം ​​അം​​ഗ​​ങ്ങ​​ളും പ​​ര​​സ്പ​​രം ഹ​​സ്ത​​ദാ​​നം ചെ​​യ്തി​​ല്ല. പ​​ഹ​​ല്‍​ഗാം ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ന്‍ ടീം ​​ഹ​​സ്ത​​ദാ​​നം ചെ​​യ്യാ​​തി​​രു​​ന്ന​​ത്.

►► ബി​​സി​​ബി​​യു​​ടെ ആ​​വ​​ശ്യം

ഐ​​സി​​സി​​ക്കു മു​​ന്നി​​ല്‍ ബി​​സി​​ബി​​യും ത​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യം നി​​ര​​ത്തി. ലോ​​ക​​ക​​പ്പി​​ല്‍​നി​​ന്നു പി​​ന്മാ​​റേ​​ണ്ടി​​വ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ത​​ങ്ങ​​ള്‍​ക്കു​​ണ്ടാ​​യ സാ​​മ്പ​​ത്തി​​ക ന​​ഷ്ട​​ത്തി​​നു പ​​രി​​ഹാ​​രം വേ​​ണ​​മെ​​ന്ന​​താ​​യി​​രു​​ന്നു ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​ന്‍റെ ആ​​വ​​ശ്യം.

Latest News

Up